SignIn
Kerala Kaumudi Online
Sunday, 31 May 2026 5.11 AM IST

ഡിസ്‌പ്ളേ പൊട്ടിയ ഫോണിൽ ആരാധകൻ സെൽഫിയെടുത്തു, പിന്നാലെ ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ

READ ENGLISH VERSION
sanju-samson

പാലക്കാട്: സെൽഫിയെടുക്കാനെത്തിയ ആരാധകന് മൊബൈൽ ഫോൺ സമ്മാനിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി ശബരീഷിനാണ് സൂപ്പർതാരത്തിന്റെ കയ്യിൽ നിന്ന് ഫോൺ സമ്മാനമായി ലഭിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടമ്പഴിപ്പുറം പുഞ്ചപ്പാട് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം.

പുഞ്ചപ്പാടത്തെ മൈതാനത്ത് വൈകിട്ട് പതിവുപോലെ ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു ശബരീഷും കൂട്ടുകാരും. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും സഞ്ജുവിന്റെയും ആരാധകനാണ് ശബരീഷ്. മഞ്ഞ ജഴ്‌സിയായിരുന്നു ശബരീഷ് ധരിച്ചിരുന്നത്. കയ്യിൽ ബാറ്റുമുണ്ടായിരുന്നു. ഇതിനിടെ പുഞ്ചപ്പാടം സ്‌കൂൾ ബസ് സ്റ്റോപ്പിന് സമീപത്തായി കറുത്ത റേഞ്ച് റോവർ കാർ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അപ്പോഴാണ് കാറിന് സമീപത്ത് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് സാക്ഷാൽ സഞ്ജു സാംസൺ നിൽക്കുന്നത് കണ്ടത്. കഴിഞ്ഞദിവസം ഐപിഎല്ലിൽ ടിവിയിൽ കണ്ടയാൾ കൺമുന്നിൽ നിൽക്കുന്നതുകണ്ട് ശബരീഷ് ഞെട്ടി.

പിന്നാലെ അടുത്തുചെന്ന് ഒരു സെൽഫിയെടുത്തോട്ടേയെന്ന് ശബരീഷ് ചോദിച്ചു. 'പിന്നെന്താ' എന്നായിരുന്നു മറുപടി. സെൽഫി എടുക്കുമ്പോഴാണ് ശബരീഷിന്റെ ഫോണിന്റെ ഡിസ്‌പ്ളേയിൽ പൊട്ടലുള്ളത് സഞ്ജു ശ്രദ്ധിച്ചതി. എടുത്ത സെൽഫി ചിത്രത്തിന് ക്ളാരിറ്റിയുമുണ്ടായിരുന്നില്ല. ഉടനെ കാറിന്റെ ഡിക്കി തുറന്ന് സഞ്ജു ഒരു ഫോൺ എടുത്ത് ശബരീഷിന് നൽകി. 'ഇത് നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്‌പ്ളേ പോയതല്ലെ' എന്നുപറഞ്ഞുകൊണ്ടാണ് ശബരീഷിന് ഫോൺ സമ്മാനിച്ചത്. നന്നായി ക്രിക്കറ്റ് കളിക്കണമെന്ന ഉപദേശവും നൽകിയായിരുന്നു സഞ്ജു മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SANJU SAMSON, FAN MOMENT, SANJU SAMSON FAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360