SignIn
Kerala Kaumudi Online
Sunday, 31 May 2026 7.02 PM IST

കാത്തിരിപ്പിന് വിരാമം, രണ്ടര പതിറ്റാണ്ടിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്ക് ഐസിസി കിരീടം, ഓസ്‌ട്രേലിയയെ തകർത്തത് അഞ്ച് വിക്കറ്റുകൾക്ക്

READ ENGLISH VERSION
south-africa

ലണ്ടൻ: രണ്ടര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ട്രോഫി ക്ഷാമം ഇന്ന് തെമ്പ ബാവുമയുടെ പുലിക്കുട്ടികൾ അവസാനിപ്പിച്ചു. കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് ലോർഡ്‌സിൽ മിന്നുന്ന വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം 83.4 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ദാവീദ് ബെഡിംഗ്‌ഹാമും (പുറത്താകാതെ 21), കൈൽ വെറൈനും (പുറത്താകാതെ നാല്) ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. വിജയറൺ നേടിയത് വെറൈൻ ആണ്.

ഓപ്പണർ എയ്‌ഡൻ മാർക്രമിന്റെ സെഞ്ച്വറിയും (207 പന്തിൽ 136), നായകൻ ബാവുമയുടെ ഉറച്ച പിന്തുണയും (66) ദക്ഷിണാഫ്രിക്കയെ ചരിത്ര നേട്ടത്തിലെത്തിച്ചു. ഇരുവരും ചേർന്ന 137 റൺസ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കൻ വിജയത്തിന് അടിത്തറയിട്ടു. ഇന്ന് സ്‌കോർ 217 എത്തിയപ്പോൾ ബാവുമ പുറത്തായി. പിന്നാലെയെത്തിയ സ്‌റ്റബ്‌സും (8) ഉടനെ മടങ്ങി. ഓസീസിന് വേണ്ടി 66 റൺസ് വഴങ്ങി സ്‌റ്റാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.

നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ ഓ‌സ്‌ട്രേലിയയെക്കാൾ 74 റൺസ് പിന്നിലായിരുന്നു ദക്ഷിണാഫ്രിക്ക. രണ്ടാം ഇന്നിംഗ്സിൽ 207 റൺസാണ് ഓസ്‌ട്രേലിയ നേടിയത്. ഇതോടെ 282 റൺസ് എന്ന വിജയലക്ഷ്യം ഒരുദിവസം ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SA VS AUS, WTC FINAL, SOUTH AFRICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360