SignIn
Kerala Kaumudi Online
Sunday, 21 June 2026 9.15 AM IST

സെമി തേടി ബ്ലാസ്റ്റേഴ്‌സ്!

READ ENGLISH VERSION
v
b

കൊൽക്കത്ത: ഡ്യൂറാൻഡ് കപ്പ് സെമി ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചിരവൈരികളായ ബംഗളൂരു എഫ്.സിയെ നേരിടും. ഇന്ന് രാത്രി 7 മുതൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. പുതിയ പരിശീലകൻ മൈക്കിൾ സ്റ്റാറെയുടെ ശിക്ഷണത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ മിന്നും പ്രകടനം പുറത്തെടുത്താണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ പോരിനിറങ്ങുന്നത്. ഡ്യൂറാൻഡ് കപ്പിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിന് സെമിയിൽ എത്താനായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ 16 ഗോളുകൾ എതിർ വലയിൽ നിക്ഷേപിച്ച ബ്ലാസ്‌റ്റേഴ്സ് അതിനാൽ തന്നെ ഇത്തവണ വലിയ പ്രതീക്ഷയിലാണ്.

മൊറോക്കൻ താരം നോഹ സദോയി എത്തിയതോടെ ബ്ലാസ്‌റ്റേഴ്സിന്റെ ആക്രമണത്തിന് മൂർച്ച കൂടിയെന്ന് കഴിഞ്ഞ മത്സരങ്ങളിലെ ഫലങ്ങൾ വ്യക്തമാക്കുന്നു.ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ഹാട്രിക്കുകളാണ് നോഹ നേടിയത്. ഒരു ഹാട്രിക്ക് ഗോൾ നേട്ടം ഗ്രൂപ്പ് ഘട്ടത്തിൽക്കുറിച്ച പെപ്രയും മികച്ച ഫോമിലാണ്. ക്യാപ്ടൻ അഡ്രിയാൻ ലൂണയും ഫ്രെഡ്ഡി ലാലമ്മാവയും മദ്ധ്യനിരയിൽ മികച്ച രീതിയിൽ കളിമെനഞ്ഞിരുന്നു. ഗ്രൂപ്പ് സിയിൽ കളിച്ച 3 മത്സരങ്ങളിൽ നിന്ന് 2 ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിലെത്തിയിരിക്കുന്നത്.

മറുവശത്ത് കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായി തന്നെയാണ് ബംഗളൂരു ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. മുൻ ഇന്ത്യൻ നായകൻ സുനിൽ ഛെത്രി, മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജോർഗെ പെരേര ഡിയാസ് , രാഹുൽ ഭേക്കേ എന്നിവരെല്ലാം ഫോമിലാണെന്നുള്ളത്ബംഗളൂരുവിന് അനുകൂല ഘടകമാണ്.

ഇന്ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ മോഹൻ ബഗാനും പഞ്ചാബും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികളാണ് ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരത്തിലെ വിജയികളെ സെമിയിൽ നേരിടുക. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഷില്ലോംഗ് ലജോംഗും സെമിയിൽ എത്തിക്കഴിഞ്ഞു.

നേർക്കു നേർ

ഇതുവരെ മുഖാമുഖം വന്ന 18 മത്സരങ്ങളിൽ 10ലും ബംഗളൂരുവിനായിരുന്നു ജയം. 4 എണ്ണത്തിൽ ബ്ലാസ്റ്റേഴ്സ് ജയിച്ചു. 4 എണ്ണം സമനിലയായി.

ലൈവ്

സോണി ടെൻ ചാനലുകളിലും സോണിലിവിലും

ഇന്ന് നടക്കുന്ന ഡ്യുറാൻഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി മത്സരത്തിന് മുന്നോടിയായി കൊല്‍ക്കത്തയിൽ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി താരങ്ങള്‍

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360