
പാരീസ് : റഷ്യൻ താരം മിറ ആൻഡ്രീവ,ഉക്രേനിയൻ താരം മാർത്ത കോസ്റ്റ്യൂക്ക് എന്നിവർ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് സെമിഫൈനലിലെത്തി. പുരുഷ സിംഗിൾസിൽ ജർമ്മൻ താരം അലക്സാണ്ടർ സ്വരേവും സെമിയിലെത്തിയിട്ടുണ്ട്.
ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ 18-ാം സീഡ് റൊമേനിയൻ താരം സൊറാന ക്രിസ്റ്റീയയെ നേരിട്ടുള്ളസെറ്റുകൾക്ക് തോൽപ്പിച്ചാണ് എട്ടാം സീഡായ മിറ ആൻഡ്രീവ അവസാന നാലിലേക്ക് കടന്നത്. 56 മിനിട്ടുമാത്രം നീണ്ട മത്സരത്തിൽ 6-0,6-3 എന്ന സ്കോറിനായിരുന്നു മിറയുടെ ജയം. മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഏഴാം സീഡ് ഉക്രേനിയൻ താരം എലിന സ്വിറ്റോളിനയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചാണ് 15-ാം സീഡായ സ്വന്തം നാട്ടുകാരി മാർത്ത കോസ്റ്റ്യൂക്ക് സെമിയിലെത്തിയത്. സ്കോർ : 6-3,2-6,6-2.
പുരുഷ വിഭാഗം ക്വാർട്ടറിൽ സ്പാനിഷ് താരം റാഫേൽ യോദറെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് രണ്ടാം സീഡായ സ്വരേവ് അവസാന നാലിലേക്ക് കടന്നത്. സ്കോർ : 6-7(3/7),6-1,6-3. രണ്ട് മണിക്കൂർ 25 മിനിട്ടുകൊണ്ടായിരുന്നു സ്വരേവിന്റെ വിജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |