
തിരുവനന്തപുരം:രഞ്ജി ട്രോഫിയിൽ ഈ സീസണിലെ ആദ്യ മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ക്യാപ്ടൻ. ഈ മാസം 11 മുതൽ 14 വരെ ജംഷഢ്പൂരിൽ ജാർഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, ക്യാപ്ടൻ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ എന്നിവരടക്കമുള്ള പരിചയസമ്പന്നർ അണിനിരക്കുന്ന ബാറ്റിംഗ് നിരയാണ് കേരളത്തിന്റേത്. എം.ഡി. നിധീഷ്, ഏദൻ ആപ്പിൾ ടോം, ബേസിൽ എൻ.പി. തുടങ്ങിയവരാണ് ബൗളിംഗ് നിരയിലുള്ളത്. പരിചയസമ്പന്നരായ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് അതിഥി താരങ്ങൾ.
ജാർഖണ്ഡിന് പുറമെ ഒഡീഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്. സ്വപ്നിൽ അസ്നോദ്കറാണ് പരിശീലകൻ.
കേരള ടീം:
വിഷ്ണു വിനോദ് (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് ജെ. നായർ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ. എസ്., അഭിജിത് പ്രവീൺ വി., നിധീഷ് എം. ഡി., ഈഡൻ ആപ്പിൾ ടോം, പവൻ രാജ്, ബേസിൽ എൻ. പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |