വാഷിംഗ്ടൺ: ലോസ് ആഞ്ജലീസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി കേരളത്തിൽ ജനിച്ചു വളർന്ന നിത്യ രാമൻ (45). നിലവിലെ മേയറായ കാരൻ ബാസിനെക്കാൾ 26,124 വോട്ടുകൾ നേടിയാണ് അട്ടിമറി ജയം. അവസാന ഫലമനുസരിച്ച് നിത്യയ്ക്ക് (ഡെമോക്രാറ്റിക്) 405,193 വോട്ടും കാരൻ ബാസിന് (റിപ്പബ്ലിക്കൻ)വോട്ടും ലഭിച്ചു.
യു.എസിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ചലസിലെ പരമ്പരാഗത രാഷ്ട്രീയ സ്ഥാപനങ്ങളെ ഞെട്ടിച്ച നേട്ടമാണ് നിത്യ സ്വന്തമാക്കിയത്. ആറു വർഷത്തോളമായി ഡിസ്ട്രിക്ട് 4നെ പ്രതിനിധീകരിക്കുന്ന ലോസ് ആഞ്ജലസ് സിറ്റി കൗൺസിൽ അംഗമാണ് നിത്യ. ഭവനരഹിതർക്കു സേവനങ്ങൾ എത്തിക്കുന്നതിനും വീടുകൾ നിർമ്മിച്ചു നൽകുന്നതിലും നിത്യ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു.
മാതാവ്: തൃശൂർ സ്വദേശിയായ സുധ കേച്ചേരി (ഇന്ത്യൻ ഓവർസീസ് ബാങ്കിലെമുൻ ജീവനക്കാരി), പിതാവ്: തിരുവനന്തപുരം സ്വദേശിയായ ആർ.വെങ്കിട്ടരാമൻ (മുൻ കെൽട്രോൺ ഉദ്യോഗസ്ഥൻ).
ഹോളിവുഡ് തിരക്കഥാകൃത്തും നിർമ്മാതാവുമായ വാലി ചന്ദ്രശേഖരനാണ് ഭർത്താവ്. മക്കൾ: കർണ, കാവേരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |