SignIn
Kerala Kaumudi Online
Thursday, 25 June 2026 6.57 AM IST

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഗൾഫ് മേഖലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും,​ ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ

iran

ടെഹ്റാൻ : ആണവകരാറിൽ ഒപ്പിടുന്നതിനെ ചൊല്ലി അമേരിക്കയുമായുള്ള സംഘർഷം സങ്കീർണമാകുന്നതിനിടെ മുന്നറിയിപ്പുമായി ഇറാൻ. യു.​എ​സോ​ ​ഇ​സ്ര​യേ​ലോ​ ​വീ​ണ്ടും​ ​ആ​ക്ര​മ​ണ​ത്തി​ന് ​മു​തി​ർ​ന്നാ​ൽ യു​ദ്ധം ഗൾഫ് മേഖലയ്ക്ക് ​ ​അ​പ്പു​റ​ത്തേ​ക്ക് ​വ്യാ​പി​പ്പി​ക്കു​മെ​ന്ന് ​ഇ​റാ​ൻ വ്യക്തമാക്കി.​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ ​ ​ആ​ണ​വ​ ​ക​രാ​റി​ൽ​ ​എ​ത്ത​ണ​മെ​ന്ന​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​മു​ന്ന​റി​യി​പ്പി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഇ​റാ​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​ശ​ത്രു​ക്ക​ൾ​ ​യു​ദ്ധ​ത്തി​ന്റെ​ ​പു​തി​യ​ ​ഘ​ട്ടം​ ​സം​ബ​ന്ധി​ച്ച് ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കു​ക​യാ​ണെ​ന്ന് ​ഇ​റാ​ൻ​ ​പാ​ർ​ല​മെ​ന്റ് ​സ്പീ​ക്ക​ർ​ ​മു​ഹ​മ്മ​ദ് ​ബാ​ഗേ​ർ​ ​ഖാ​ലി​ബാ​ഫ് ​ആ​രോ​പി​ച്ചു. ഇറാൻ കീഴടങ്ങുമെന്നാണ് അമേരിക്ക ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ആക്രമണത്തിന് അവർ അവസരം നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും ആക്രമിക്കാൻ മുതിർന്നാൽ ശത്രുക്കൾക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും മു​ഹ​മ്മ​ദ് ​ബാ​ഗേ​ർ​ ​ഖാ​ലി​ബാ​ഫ് മുന്നറിയിപ്പ് നൽകി.

വൈറ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇറാന് മേൽ അമേരിക്ക മുൻതൂക്കം നേടിയതായി ട്രംപ് അവകാശപ്പെട്ടത്. എന്നാൽ സംഘർഷം അവസാനിപ്പിക്കാൻ തനിക്ക് തിരക്കില്ലെന്നും നയതന്ത്ര ചർച്ചകൾക്ക് അവസരം ഒരുക്കുന്നതിനായി മുൻപ് നിശ്ചയിച്ചിരുന്ന സൈനിക നീക്കം താൻ തടഞ്ഞതായും ട്രംപ് വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ടാൽ വലിയ തോതിലുള്ള ആക്രമണത്തിന് പദ്ധതിയുണ്ടെന്നും ട്രംപ് പറഞ്ഞു.

സ​മാ​ധാ​ന​ ​ച​ർ​ച്ച​യി​ൽ​ ​ധാ​ര​ണ​യി​ലെ​ത്താ​തെ​ ​തു​ട​രു​ന്ന​തി​നി​ടെ മ​ദ്ധ്യ​സ്ഥ​ ​രാ​ജ്യ​മാ​യ​ ​പാ​കി​സ്ഥാ​ന്റെ​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​മൊ​ഹ്സി​ൻ​ ​ന​ഖ്‌​വി​ ​ഇ​ന്ന്​ ​ടെ​ഹ്റാ​നി​ലെ​ത്തിയിരുന്നു.​ ​യു.​എ​സി​നും​ ​ഇ​റാ​നു​മി​ട​യി​ലെ​ ​വി​ട​വു​ക​ൾ​ ​നി​ക​ത്തി​ ​ക​രാ​റി​ലെ​ത്താ​ൻ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​വേ​ണ​മെ​ന്ന് ​ഖ​ത്ത​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, IRAN, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360