SignIn
Kerala Kaumudi Online
Tuesday, 07 July 2026 8.32 AM IST

പാക് അധീന കാശ്മീരിൽ പ്രക്ഷോഭം: ഇന്ത്യയുടെ സഹായം വേണമെന്ന് നേതാവ്

pic

കറാച്ചി: ജനകീയ പ്രക്ഷോഭം തുടരുന്ന പാക് അധീന കാശ്മീരിൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് നേതാക്കൾ രംഗത്ത്. മേഖലയിൽ പാകിസ്ഥാൻ ഭരണകൂടം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെന്നു ക്ഷാമത്തിലാണെന്നും ഇന്ത്യ സഹായമെത്തിക്കണമെന്നും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെ.എ.എ.സി) നേതാവ് സർദാർ അമാൻ ഖാൻ അഭ്യർത്ഥിച്ചു. മേഖലയിലേക്ക് അതിർത്തി തുറന്നുനൽകണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

വ്യാപാരികൾ,​ ആക്ടിവിസ്റ്റുകൾ,​ അവകാശ ഗ്രൂപ്പുകൾ എന്നിവയുടെ കൂട്ടായ്മയായ ജെ.എ.എ.സിയെ ഭീകരവിരുദ്ധ നിയമ പ്രകാരം പാകിസ്ഥാൻ നിരോധിച്ചതോടെ കഴിഞ്ഞ മാസം മുതൽ പ്രക്ഷോഭം ശക്തമാണ്. നിരവധി പേർ പാക് സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള നിയമസഭാ സീറ്റുകൾ റദ്ദാക്കുക,​ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ജനങ്ങൾ ഉന്നയിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360