SignIn
Kerala Kaumudi Online
Sunday, 13 September 2026 5.57 PM IST

മെക്സിക്കോയിൽ വെടിവയ്പ്പ് : ഇന്ത്യൻ ബ്ലോഗർ കൊല്ലപ്പെട്ടു

gfgfgf

മെക്സിക്കോ സിറ്റി: മെക്സികോയിൽ ലഹരിസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഇന്ത്യൻ ട്രാവൽ ബ്ലോഗർ ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു. 3 പേർക്ക് പരിക്കേറ്റു. കാലിഫോർണിയയിലെ സാൻ ജോസിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ അഞ്ജലി റയോട്ട് (25) ആണ് വെടിവയ്പിൽ മരിച്ചത്. ജർമ്മൻ സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ. മെക്സിക്കോയിലെ തുളുമിലെ കരീബിയൻ ബീച്ച് റിസോർട്ടിൽ ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. തന്റെ പിറന്നാൾ ആഘോഷിക്കാനായി എത്തിയ അഞ്ജലി വിനോദ സഞ്ചാരികൾക്കൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെ അഞ്ജാതർ വെടിയുതിർക്കുകയായിരുന്നു.അഞ്ജലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഹിമാചൽ പ്രദേശിൽനിന്നുള്ള ട്രാവൽ ബ്ലോഗർ എന്നാണ് കുറിച്ചിരിക്കുന്നത്. 42000 ഫോളോവേഴ്സും ഈ അക്കൗണ്ടിനുണ്ട്. ലിങ്ക്ഡ് ഇന്നിൽ സീനിയർ സൈറ്റ് റിലയബിലിറ്റി എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360