SignIn
Kerala Kaumudi Online
Wednesday, 24 June 2026 11.36 PM IST

കേരളനടനത്തിൽ ആറ് മാസത്തെ കോഴ്‌സിൽ ചേരാം; 17 വയസ് തികഞ്ഞവർ ഉടൻ അപേക്ഷിക്കൂ

keralanadanam

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്‌ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരി സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കേരളനടനം പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ആറ് മാസം കാലാവധിയുള്ള കോഴ്‌സിലേക്ക് പത്താം ക്ലാസ് പാസ് അഥവാ തത്തുല്യം യോഗ്യതയുള്ള 17 വയസിന് മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം.

ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കുക. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. വിശദവിവരങ്ങള്‍ക്ക് www.sree.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, KERALANADANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+