SignIn
Kerala Kaumudi Online
Saturday, 13 June 2026 7.40 AM IST

ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

READ ENGLISH VERSION
vinayakan

കൊല്ലം: ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് സംഭവമുണ്ടായത്. മദ്യപിച്ച നടൻ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും വിവരമുണ്ട്. പൊലീസ് എത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് ശേഷം അഞ്ചാലമൂട് സ്‌റ്റേഷനിലേക്ക് എത്തിച്ചു. പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷവും വിനായകൻ ബഹളം വച്ചു. തന്നെ എന്തിനാണ് പൊലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചിരിക്കുന്നതെന്ന് വിനായകൻ ചോദിക്കുന്നുണ്ട്.

അടുത്തിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വിനായതനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കമാണ് അറസ്റ്റിലേക്ക് നയിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി വിനായകൻ പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, ACTOR, VINAYAKAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA