SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.22 AM IST

കോടിയേരി ബാലകൃഷ്ണൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു

1

തിരുവനന്തപുരം: മുൻ ആഭ്യന്തരമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം ദമാം നവോദയ നൽകി വരുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.

കാർഷിക മേഖലയിൽ സമഗ്ര സംഭാവന നല്കിയ വ്യക്തിക്കാണ് ഇക്കൊല്ലം അവാർഡ്.

അതോടൊപ്പം പ്രത്യേക പുരസ്‌കാരം എന്ന നിലയിൽ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന മൂന്ന് മികച്ച തദ്ദേശ സ്ഥാപനങ്ങളെയും കണ്ടെത്തി ആദരിക്കുമെന്ന് ദമാം നവോദയ ട്രസ്റ്റ് ചെയർമാൻ ഡോ.ടി.എം.തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അപേക്ഷകൾ ജൂലായ് 1ന് മുമ്പായി kodiyeriaward@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം. കാർഷിക സർവകലാശാല ശാസ്ത്രജ്ഞൻ ഡോ.ജിജോ.പി.അലക്സ്, കാർഷിക സർവകലാശാല വകുപ്പ്മേധാവി ഡോ.പ്രേമ, പ്രൊഫസർ ഡോ.സി.ഭാസ്‌കരൻ എന്നിവരാണ് ജൂറി അംഗങ്ങൾ. വാർത്താസമ്മേളനത്തിൽ ദമാം നവോദയ ഭാരവാഹികളായ റഹീം മടത്തറ, എം.എം.നഈം, ജോർജ് വർഗീസ്, ഇ.എം.പീർ എന്നിവരും പങ്കെടുത്തു).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KODIYERI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA