SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.54 PM IST

പോളിംഗ് ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

pol

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകരായ പി.മോഹൻ ഗാന്ധി, പദും സിംഗ് അൽമ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേമ്പറിലാണ് രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയാക്കിയത്.
ജില്ലയിലെ 1898 പോളിംഗ് ബൂത്തുകൾക്ക് 20 ശതമാനം റിസർവ് ജീവനക്കാർ ഉൾപ്പെടെ 9116 ജീവനക്കാരെയാണ് രണ്ടാംഘട്ട റാൻഡമൈസേഷനിൽ നിയോഗിച്ചത്. 2279 പ്രിസൈഡിംഗ് ഓഫീസർമാർ, 2279 ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 4558 പോളിംഗ് ഓഫീസർമാർ എന്നിവരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.

യോഗത്തിൽ എ.ഡി.എം ബി.ജ്യോതി, തിരഞ്ഞെടുപ്പ് ഡെ.കളക്ടർ പി.എൻ അനി,ഡെ.കളക്ടർ ജെ.മോബി, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.കെ മോഹൻ, സൂപ്രണ്ടുമാരായ പി.എ ഗ്ലാഡ് വിൻ, രമ്യ എസ്. നമ്പൂതിരി, തുടങ്ങിയവർ പങ്കെടുത്തു.

ഉദ്യോഗസ്ഥർക്ക് പരിശീലനം


# തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം 31ന് രാവിലെ 10ന് നടക്കും

#അരൂർ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പള്ളിപ്പുറം എൻ.എസ്.എസ് കോളേജിലും ചേർത്തല മണ്ഡലത്തിലേത് സെന്റ് മൈക്കിൾസ് കോളേജിലുംനടക്കും

#ആലപ്പുഴയിലേത് എസ്.ഡി കോളേജ് കൊമേഴ്സ് ബ്ലോക്കിലും അമ്പലപ്പുഴയിലേത് എസ്.ഡി കോളേജ് ഹിന്ദി-ഹിസ്റ്ററി ബ്ലോക്കിലും നടക്കും

#കുട്ടനാട് മണ്ഡലത്തിലേത് ചമ്പക്കുളം സെന്റ് മേരീസ് എച്ച്. എസ്.എസിലും ഹരിപ്പാട് മണ്ഡലത്തിലേത് നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ വെസ്റ്റ് വിങ്ങിലുമാണ് നടക്കുക

# കായംകുളം മണ്ഡലത്തിലേത് നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ ഈസ്റ്റ് വിങ്ങിലും മാവേലിക്കര മണ്ഡലത്തിലേത് ബിഷപ്പ് മൂർ കോളേജിലും ചെങ്ങന്നൂരിലേത് ക്രിസ്ത്യൻ കോളേജിലും നടക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL