
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 100 ശതമാനം വോട്ടിംഗ് ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണ പരിപാടികളുടെ (സ്വീപ്) ഭാഗമായി സെവൻസ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. ആൽപൈറ്റ് ടർഫിൽ നടന്ന മത്സരത്തിൽ സ്വീപ് നോഡൽ ഓഫീസറും കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്ററുമായ എസ്.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആലപ്പി വെറ്ററൻസും ആലപ്പി യൂത്തും തമ്മിലുള്ള മത്സരമാണ് നടന്നത്. ആലപ്പി യൂത്ത് 1-0 ന് വിജയിച്ചു. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് വളപ്പിൽ നിന്ന് ബീച്ചിലേക്ക് സൈക്കിൾ റാലി നടക്കും. സ്കൂൾ കുട്ടികളുടെ പ്രസംഗ മത്സരവും ക്വിസ് മത്സരവും വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർമാരായ വിനിത റെഡ്ഡി, മുഹമ്മദ് അഫ്സൽ , കുടുംബശ്രീ ജീവനക്കാരായ മോൾജി ഖാലിദ് , വിദ്യ വിജയൻ, സി.വി.നീതു, പി.ആർ.ബബിത,ശരണ്യ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |