
ചേർത്തല: കരിയർ ഗുരു ഡോ.പി.ആർ.വെങ്കിട്ടരാമൻ നയിക്കുന്ന സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ ചേർത്തല നൈപുണ്യ കോളേജിൽ മേയ് 3ന് നടക്കും. രാവിലെ 9ന് നടക്കുന്ന സെമിനാറിൽ പ്രവേശം സൗജന്യമാണ്. 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന സെമിനാർ, വിവിധ പഠനമേഖലകളെക്കുറിച്ചുള്ള അവബോധം നൽകുകയും, സാദ്ധ്യതകളെക്കുറിച്ചുള്ള വിശദീകരണം നൽകുകയും ചെയ്യും.ശരിയായ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന പ്രായോഗിക മാർഗനിർദ്ദേശങ്ങളും പ്രധാന ആകർഷണങ്ങളാണ്. വിഷയം തിരഞ്ഞെടുക്കാനുള്ള മാർഗനിർദ്ദേശങ്ങൾ, പ്രവേശന പരീക്ഷകളും തയ്യാറെടുപ്പ് രീതികളും,ചോദ്യോത്തരസെഷൻ എന്നിവ ചർച്ചചെയ്യും. ഫോൺ: 8606802255.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |