SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.16 AM IST

മധുര മരങ്ങൾ പദ്ധതി

jkhjhk

മുഹമ്മ : മുഹമ്മ ഗ്രാമ പഞ്ചായത്ത് 'വെളിയിൽ കർഷക കൂട്ടായ്മ' യുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ കാർഷിക പദ്ധതിയായ " മധുര മരങ്ങൾ" കർഷക അവാർഡ് ജേതാവ് സുജിത് ഉദ്ഘാടനം ചെയ്തു. മുഹമ്മ ഗ്രാമപഞ്ചായത്തംഗം ഷീല ഷാജി മുഖ്യ പ്രഭാഷണം നടത്തി.മുഹമ്മ ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും വിഷരഹിതവും ഗുണമേന്മയുള്ളതുമായ ഫലവൃക്ഷങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യം. പേര,മാവ്, പ്ലാവ് തുടങ്ങിയവയുടെ ആയിരം ഫലവൃക്ഷ തൈകൾ ആദ്യ ഘട്ടം വിതരണം ചെയ്യും. പ്രസിഡന്റ് സി. കെ. സുഗുണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി . സി. സൈജു, പോട്ടച്ചാൽ അജയകുമാർ, ജൈവ കർഷകൻ ശാന്തപ്പൻ, സംഗീത സംവിധായകൻ സജി സ്വരരാഗ് ഷൈലമ്മ ശാന്തപ്പൻ, സജിമോൻ , പുഷ്പരാജ് , പുരുഷോത്തമൻ എന്നിവർ സംസാരിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL