SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.15 AM IST

കൈയിൽ കുടുങ്ങിയ മോതിരങ്ങൾ നീക്കി

ആലപ്പുഴ: വഴിയോരത്ത് അലഞ്ഞുതിരഞ്ഞു നടന്ന തമിഴ്നാട് സ്വദേശിയുടെ വിരലിൽ കുടുങ്ങിയ മോതിരങ്ങൾ മൂന്നരമണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ നീക്കി. തമിഴ്നാട് സ്വദേശി ആസാദ് മുഹമ്മദിന്റെ (40) വിരലുകളിലാണ് മോതിരം കുടുങ്ങിയത്. വഴിയോരത്ത് അലഞ്ഞു തിരഞ്ഞു നടക്കുന്നയിയാൾ കടപ്പുറത്ത് ഐ.എം.എ.ഹാളിന് സമീപമിരുന്നു

കരയുന്നത് വാടക്കനാൽ വാർഡ് കൗൺസിലർ ആർ. അംജിത്കുമാർ കണ്ട് പരിശോധിച്ചപ്പോഴാണ് മോതിരങ്ങൾ വിരലിൽ കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടത്. ഇതേതുടർന്ന് വിരലുകൾ പഴുത്ത നിലയിലായിരുന്നു. ഇയാളുമായി കൗൺസിലർ അംജിത്കുമാർ ആലപ്പുഴ അഗ്നിരക്ഷാനിലയത്തെ സമീപിച്ചു. ഉദ്യോഗസ്ഥർക്കും പരിഹാരം കാണാൻ സാധിക്കാതായതോടെ അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ ബോധരഹിതനാക്കി മൂന്നരമണിക്കൂർ പ്രയത്നിച്ചാണ് മോതിരങ്ങൾ മുറിച്ച് മാറ്റാനായത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ ടി.ജെ.ടിജോ, പി.രതീഷ്, പി.എഫ്.ലോറൻസ്, കെ.ആർ.അനീഷ്, ഹരിപ്രസാദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL