ആലപ്പുഴ: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ആദ്യ കാഥികനായിരുന്ന സ്വാമി സത്യ ദേവൻ മുതൽ വി.സാംബശിവൻ വരെയുള്ളവരെക്കുറിച്ച് അനുസ്മരണം നടത്തും. പുത്തനമ്പലം ശ്രീ കേശവഗുരു സ്മാരക ഗ്രന്ഥശാല ഹാളിൽ മൂന്നിന് വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ ആലപ്പുഴ രമണൻ അനുസ്മരണ പ്രഭാഷണം നടത്തും. ചെറുവാരണം നന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. നാലിന് തെക്കനാര്യാട് ഐക്യഭാരതം കെ.പി. അപ്പൻ സ്മാരക ഗ്രന്ഥശാല ഹാളിൽ വൈകിട്ട് 5.30ന് നടക്കുന്ന വി.സാംബശിവൻ അനുസ്മരണ പ്രഭാഷണവും ആലപ്പി രമണൻ നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |