
മാന്നാർ: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പുതുക്കിയ കേന്ദ്ര പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പോസ്റ്റാഫീസ് മാർച്ചും പ്രതിഷേധ യോഗവും നടത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ ഷാജു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ജി മനോജ്, സംസ്ഥാന കമ്മിറ്റിയംഗം എൻ.സുധാമണി, ജില്ല കമ്മിറ്റിയംഗങ്ങളായ കെ.നാരായണപിള്ള, കെ.എം അശോകൻ, സി.പി.എം ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ, ജില്ല കമ്മിറ്റിയംഗം പുഷ്പലത മധു, ആർ.സഞ്ജീവൻ, ഇ.എൻ നാരായണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |