
കുട്ടനാട് : രാമങ്കരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വേഴപ്ര എൽ. പി. സ്‌കൂളിൽ സംഘടിപ്പിച്ച 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം' രാമങ്കരി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രാജേഷ് സോമൻ അധ്യക്ഷനായി. രാമങ്കരി എ. ഡി. എ. ജോസഫ് റെഫിൻ ജെഫ്രി ഞാറ്റുവേല സന്ദേശം നല്കി. പഞ്ചായത്ത് അംഗങ്ങളായ അജിതമ്മ ആന്റണി, ബേബി ജോർജ്, അനു ടി.സേവ്യർ , പി. റ്റി. ഷാജി തുടങ്ങിയവർ പങ്കെടുത്തു സ്‌കൂൾ ഹെഡ്മിസ്ട്രസ് അനിത ജേക്കബ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |