
ഹരിപ്പാട്: തൊഴിലുറപ്പ് പദ്ധതിപ്രകാരം കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നിർമ്മിച്ച നാല് റോഡുകൾ ജില്ലാ പഞ്ചായത്തംഗം അനിലാരാജു ഉദ്ഘാടനം ചെയ്തു. എഴിക്കൽ-കോടമാടൻചിറ റോഡ്, ദേവസ്കുന്നേൽ റോഡ്, കാളാശ്ശേരി- നന്ദനം റോഡ്, ഉദുമ്പറമ്പിൽ- കാട്ടിൽ അമ്പലം റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്തംഗം ബിൻസി അജിത്ത് അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഉല്ലാസൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗം കെ ബൈജു, ഗ്രാമ പഞ്ചായത്തംഗം എം ഹരിജിത്ത്, മുൻ ഗ്രാമ പഞ്ചായത്തംഗം ബി.ദീപക്ക്, ബിന്നി, ഗോകുൽ.ജി .നാഥ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |