
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂളിലെ പുതിയ ബാച്ചിന്റെ സ്വീകരണ സമ്മേളനം മാവേലിക്കര 8കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ എം.അരുൺ കാർത്തിക് ഉദ്ഘാടനം ചെയ്തു. എം.എൻ.ശശിധരൻ അധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ബി.സന്തോഷ്‌കുമാർ, സൈനിക് സ്‌കൂൾ കോർഡിനേറ്റർ ജി.സന്ധ്യ, ട്രസ്റ്റ് സെക്രട്ടറി വി. അനിൽകുമാർ, വൈസ് പ്രസിഡന്റ് ജയപ്രകാശ് വല്യത്താൻ എന്നിവർ സംസാരിച്ചു. 2023ലാണ് വിദ്യാധിരാജ വിദ്യാപീഠത്തിന് സൈനിക് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. മൂന്നാമത്തെ ബാച്ചിനാണ് ഇപ്പോൾ പ്രവേശനം ലഭിച്ചിരിക്കുന്നത്. 80 വിദ്യാർത്ഥികൾക്കാണ് ഒരു ബാച്ചിൽ പ്രവേശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |