SignIn
Kerala Kaumudi Online
Sunday, 05 July 2026 7.37 AM IST

ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടലി​ലേക്ക്

s

ആലപ്പുഴ : കുറഞ്ഞവി​ലയി​ൽ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുന്നതി​നായി​ 'വിശപ്പുരഹിതകേരളം' പദ്ധതിയുടെ ഭാഗമായി​ ആരംഭി​ച്ച കുടുംബശ്രീ ജനകീയഹോട്ടലുകൾ നി​ലനി​ൽപ്പി​നായി​ മല്ലടി​ക്കുന്നു. 2020ൽ കഴി​ഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വൻപ്രചാരണത്തോടെ പ്രഖ്യാപിച്ച പദ്ധതി സർക്കാർ സബ്‌സിഡികൾ നിറുത്തലാക്കിയതോടെയാണ് പ്രതി​സന്ധി​യി​ലേക്ക് നീങ്ങി​യത്.

സംസ്ഥാനത്തുണ്ടായിരുന്ന 1198ജനകീയ ഹോട്ടലുകളിൽ പകുതിയിലേറെയും വിപണിയിലെ കടുത്ത വിലക്കയറ്റവും സബ്‌സിഡി അരിയുടേയും പാചകവാതകത്തിന്റേയും ക്ഷാമം മൂലവും ഇതിനകം പൂട്ടിപ്പോയി. നിലവിൽ 655ഹോട്ടലുകൾ മാത്രമാണ് കഷ്ടിച്ച് മുന്നോട്ടുപോകുന്നത്. കൊവിഡ് കാലത്ത് സാധാരണക്കാർക്ക് ആശ്രയമായിരുന്ന 20രൂപയുടെ ഊണ് ഇപ്പോൾ ചരിത്രമാണ്. നിലവിൽ ജനകീയ ഹോട്ടലുകളി​ൽ 30രൂപയാണ് ഊണി​ന്. ചിക്കൻ, മീൻ എന്നീ സ്പെഷ്യലുകൾക്ക് 40-50 രൂപയാണ് വില. സാധാരണ ഹോട്ടലുകളിൽ ഊണിന് 60 മുതൽ 100 രൂപ വരെ വാങ്ങുമ്പോഴാണ് കുടുംബശ്രീ പ്രവർത്തകർ ചോറും തോരനും അച്ചാറും ഉൾപ്പെടെ 30-40 രൂപയ്ക്ക് ഊണ് നൽകുന്നത്.

കെട്ടിട വാടക, വെള്ളം, വൈദ്യുതി നിരക്ക് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. ഇതിന്റെ ബാദ്ധ്യതയും കുടുംബശ്രീ നടത്തിപ്പുകാർക്കാണ്.

കരാർ പുതുക്കി​യി​ല്ല, സബ്സി​ഡി​യി​ല്ല

1. മാർച്ചിന്‌ ശേഷം സിവിൽ സപ്ലൈസ് കോർപറേഷനുമായി​ കുടുംബശ്രീമിഷൻ കരാർ പുതുക്കാത്തതിനാൽ സബ്‌സിഡി അരി ലഭിക്കുന്നില്ല

2. പൊതുവിപണിയിൽ നിന്ന് 50 രൂപ വരെ നൽകിയാണ്‌ ജനകീയ ഹോട്ടലുകളി​ലേക്ക് ആവശ്യമായ അരി ഇപ്പോൾ വാങ്ങുന്നത്

3. വാണിജ്യാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമവും വിലയി​ലുണ്ടായ വലി​യ വർദ്ധനവും ഹോട്ടലുകളെ ബാധി​ച്ചു

4. ചി​ലവ് കുറയ്ക്കാനായി പ്രാദേശികമായി കിട്ടുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കിയാണ് പിടിച്ചു നില്കുന്നത്

5.കി​ലോയ്ക്ക് 50രൂപയ്ക്ക് അരി വാങ്ങി 30രൂപയ്ക്ക് ഊണ് നൽകേണ്ടി വരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ വേതനംപോലും നൽകാനാകുന്നി​ല്ല

ജി​ല്ലയി​ൽ പ്രവർത്തി​ക്കുന്ന ജനകീയ ഹോട്ടലുകൾ

41

പൊതുവിപണിയിൽ സാധനങ്ങൾക്ക് വൻ വിലവർദ്ധനവുള്ള സാഹചര്യത്തിൽ സപ്ലൈകോ മുഖേന കുറഞ്ഞ നിരക്കിൽ അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കണം. സർക്കാർ അടിയന്തരമായി ഇടപെട്ട് സബ്‌സിഡി പുനഃസ്ഥാപിച്ചില്ലെങ്കിൽ ബാക്കിയുള്ള ഹോട്ടലുകൾ കൂടി വരും ദിവസങ്ങളിൽ പൂട്ടേണ്ടി വരും

- കുംടുംബശ്രീ പ്രവർത്തകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL