SignIn
Kerala Kaumudi Online
Sunday, 05 July 2026 7.37 AM IST

ഉദ്ഘാടനം കഴിഞ്ഞിട്ട് 3മാസം, റോഡ് ഇടിഞ്ഞുതാഴ്ന്നു

ambala

അമ്പലപ്പുഴ: മൂന്നു മാസം മുമ്പ് തുറന്നുനൽകിയ പി.ഡബ്ല്യു.ഡി റോഡ് ഇടിഞ്ഞുതാഴ്ന്നു. കഴിഞ്ഞ മാർച്ച് 7ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പടഹാരം പാലത്തിനോട് അനുബന്ധിച്ചുള്ള റോഡാണ് 100 മീറ്ററോളം നീളത്തിൽ ഇടിഞ്ഞുതാഴ്ന്നത്. നെടുമുടി _ തകഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡും പാലവും കിഫ്ബിയിൽ നിന്ന് 63.35 കോടി രൂപ ചെലവിൽ കേരള റോഡ് ഫണ്ട് ബോർഡാണ് നിർമ്മിച്ചത്.

2019ലാണ് നിർമ്മാണം ആരംഭിച്ചത്. പടഹാരം പാലത്തിനും തകഴിക്കും ഇടയിലുള്ള പത്തിൽ പാലത്തിന് സമീപമാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്.

 തോടിന്റെ അരികിലൂടെ കടന്നുപോകുന്ന റോഡ് കൽക്കെട്ടില്ലാതെയാണ് ഉയർത്തി നിർമ്മിച്ചത്

 റോഡ് ഇടിഞ്ഞ് തുടങ്ങിയിട്ട് ഒരു മാസമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല

 രാത്രികാലങ്ങളിൽ ഇവിടെ പതിവായി അപകടങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്

 ഇടിഞ്ഞു കിടക്കുന്ന ഭാഗത്തു കൂടി വരുമ്പോൾ ഇരുചക്രവാഹനങ്ങൾ തെന്നി വീണാണ് അപകടം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL