
ആലപ്പുഴ : രാജ്യത്തെ സംഘടിത കർഷകതൊഴിലാളിപ്രസ്ഥാനമായ ബി കെ എം യു വിന്റെ നേതൃത്വത്തിൽ 8ന് ദേശീയ പ്രക്ഷോഭ ദിനമായി ആചരിക്കും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക 200ദിന തൊഴിലും 700 രൂപ വേതനവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായിആലപ്പുഴയിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എം .യു ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |