മാവേലിക്കര: കേരളപാണിനി അക്ഷരശ്ലോക സമിതി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. മുരളീധരൻ തഴക്കര ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജോർജ് തഴക്കര അദ്ധ്യക്ഷനായി. സെക്രട്ടറി ജെ.ഉണ്ണികൃഷ്ണ കുറുപ്പ്, രക്ഷാധികാരി കെ.രാമവർമ്മ രാജ, ട്രഷറർ ജനാർദ്ദന കുറുപ്പ്, ബി.വിജയകുമാർ നടുവട്ടം, സുരേഷ് വർമ്മ എന്നിവർ സംസാരിച്ചു. അക്ഷരശ്ലോക സമിതി സമ്മേളനം കുറത്തികാട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഉഷ അനാമിക അദ്ധ്യക്ഷയായി.കഥ, കവിത അവതരണത്തിൽ പ്രൊ.വി.രാധാമണിക്കുഞ്ഞമ്മ, രാജ് നീല, പി.വിജയകുമാരിയമ്മ, ബിന്ദു ആർ.തമ്പി, ജിജി ഹസ്സൻ, പി.എ.ചന്ദ്രമോഹനദാസ്, ചന്ദ്രാജി കുട്ടമ്പേരൂർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |