SignIn
Kerala Kaumudi Online
Monday, 06 July 2026 6.43 AM IST

മുരളീധരൻ നായർ അനുസ്‌മരണം

photo

ചാരുംമൂട് : താമരക്കുളം വേടരപ്ലാവ് കൈരളി വായനശാലയുടെ ആഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ.മുരളീധരൻ നായർ അനുസ്മരണവും വായനാപക്ഷാചരണ സമാപനയോഗവും സംഘടിപ്പിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു. കവിയും നിരൂപകയുമായ രേഖ ആർ.താങ്കൾ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് ചാരുംമൂട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ഷിജാദേവി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.പി.ബി.ഹരികുമാർ,കെ. പ്രസന്ന,തുളസിദാസ്,ജനു ശാമുവേൽ,പ്രമോദ് ഗോപാൽ,ബിന്ദു അശോക്, മാലിനി കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL