SignIn
Kerala Kaumudi Online
Monday, 06 July 2026 6.43 AM IST

ഓപ്പറേഷൻ തൂഫാൻ : 1.15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ambala

അമ്പലപ്പുഴ: പുന്നപ്രയിൽ 1.15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പുത്തൻവെളി മാജിത മൻസിലിൽ ഉമർ മുക്താർ (25) ആണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന സംയുക്ത പരിശോധനയിലാണ് ജില്ലാ ഡാൻസാഫ് സംഘവും പുന്നപ്ര പൊലീസും ചേർന്ന് യുവാവിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണ് കഞ്ചാവ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ നർകോട്ടിക് ഡിവൈ.എസ്.പി പങ്കജാക്ഷന്റെയും അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ.രാജേഷിന്റെയും നേതൃത്വത്തിൽ പുന്നപ്ര എസ്.ഐ ജയേഷ് ചന്ദ്രൻ, എസ്.ഐ ബോബൻ, പൊലീസ് ഉദ്യോഗസ്ഥരായ അജയകുമാർ, അലക്സ് വർക്കി, അനുസാലസ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയാലായത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL