
ആലപ്പുഴ: കെ.കരുണാകരന്റെ 108-മത് ജന്മദിനാഘോഷം മുതുകുളം നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. മുതുകുളം വടക്ക് മണ്ഡലം പ്രസിഡന്റ് ഡോ.പി.എസ്.ശ്രീശാന്ത് അധ്യക്ഷനായി. ഭാരതീയ ദളിത് കൊൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവിപുരത് രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.പി.സി.സി നിർവാഹക സമിതി അംഗം എ.കെ
രാജൻ,ജെ.ദാസൻ എക്സ് സർവീസ് കോൺഗ്രസ് സംസ്ഥാന കൺവീനർ അനിൽകുമാർ, ഡി.സി.സി മെമ്പർ ബി.വേണുപ്രസാദ്, വിശ്വനാഥപിള്ള, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ കുട്ടികളെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |