SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.51 AM IST

കഞ്ചാവ് കേസിൽ നാല് പേർക്ക് കഠിനതടവ്

aslam-malik
അസ്ലാം മാലിക്ക്

പറവൂ‌ർ: രണ്ടു കിലോ കഞ്ചാവ് പിടിച്ച കേസിൽ കുട്ടമംഗലം നെല്ലിമറ്റം സ്വദേശികളായ മംഗലത്ത് സിറാജുദീൻ (34), കിടത്തുംകുടിയിൽ മുഹമ്മദ് ഷാ (27), പാറേക്കാട്ട് അസ്ലാം മാലിക്ക് (26), നോക്കരയിൽ വീട്ടിൽ ജിതിൻ സിബി (30) എന്നിവരെ പറവൂർ അഡിഷണൽ സെഷൻസ് കോടതി രണ്ട് വർഷം കഠിനതടവിന് ശിക്ഷിച്ചു. 20,000 രൂപ വീതം പിഴയുമൊടുക്കണം. 2019 നവംബർ 15ന് പറവൂർ ആലുവ റോഡിൽ മാളികംപിടിക സിമിലിയ ബസ് സ്റ്റോപ്പിന് സമീപം കാറിൽ വില്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി ഇവരെ ആലുവ വെസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ എൻ.കെ. ഹരി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL