
കൊച്ചി: ആലിൻചുവട് ജനകീയവായനശാലയുടെ ദീർഘകാല പ്രവർത്തകനും സെക്രട്ടറിയും ലൈബ്രറി ജില്ലാ കൗൺസിൽ അംഗവും സി.പി.എം വെണ്ണല ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കെ.എൻ.വിജയന്റെ അനുസ്മരണ സമ്മളനം നടത്തി. സി.പി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി അഡ്വ. എ.ജി. ഉദയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. വായനശാല സെക്രട്ടറി ടി.എസ്.ഹരി അനുശോചന പ്രമേയം അവതരിപ്പിച്ചു. എഡ്രാക്ക് മുൻ മേഖലാ സെക്രട്ടറി ജാഫർ മൻസൂർ, വി.കെ.പ്രകാശൻ, സി.ഡി.വത്സലകുമാരി, എൻ.എ. അനിൽകുമാർ, പി.ഹരിഹര മേനോൻ, കെ.ജെ. സാജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
