
കൊച്ചി: ഇന്ത്യൻ ഫാർമക്കോളജിക്കൽ സൊസൈറ്റിയുമായി സഹകരിച്ച് അമൃത സ്കൂൾ ഒഫ് മെഡിസിൻ സംഘടിപ്പിക്കുന്ന സൗത്ത് റീജിയൻ ഇന്ത്യൻ ഫാർമക്കോളജിക്കൽ സൊസൈറ്റി കോൺഫറൻസ് നാളെ മുതൽ 30 വരെ കൊച്ചി അമൃത ആശുപത്രിയിൽ നടക്കും. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, വൃക്കരോഗം, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവയെക്കുറിച്ച് ചർച്ച ചെയ്യും. ഡോ. ജോസ്ചാക്കോ പെരിയപുറം മുഖ്യാതിഥിയാകും. ഡോ. പ്രകാശ് വി. ദിവാൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. സുജിത് ജെ.ചാണ്ടി, ഡോ. വി. കലൈശെൽവൻ, ഡോ. ഗീതാഞ്ജലി ബാറ്റ്മാനാബെൻ, ഡോ. മിഥുൻ സി. മോഹൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
