SignIn
Kerala Kaumudi Online
Thursday, 28 May 2026 4.39 AM IST

നേ​വ​ൽ​ ​ബേ​സി​ന് ​ചി​ത്ര​മ​തി​ൽ

naval-base

കൊ​ച്ചി​:​ ​വെ​ല്ലിം​ഗ്ട​ൺ​ ​ഐ​ല​ൻ​ഡി​ലെ​ ​വാ​തു​രു​ത്തി​ ​റെ​യി​ൽ​വേ​ ​ഗേ​റ്റ് ​മു​ത​ൽ​ ​വെ​ണ്ടു​രു​ത്തി​ ​പാ​ലം​ ​വ​രെ​യു​ള്ള​ ​നേ​വ​ൽ​ ​ബേ​സ് ​മ​തി​ൽ​ ​ഇ​നി​ ​കൊ​ച്ചി​യു​ടെ​ ​നാ​വി​ക​ ​ച​രി​ത്രം​ ​പ​റ​യും.​ ​പ്രാ​ചീ​ന​കാ​ലം​ ​മു​ത​ലു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​സ​മു​ദ്ര​പാ​ര​മ്പ​ര്യം​ ​വി​ളി​ച്ചോ​തു​ന്ന​ 17​ ​ചു​വ​ർ​ ​ചി​ത്ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യി.​ ​പ​ത്തു​മാ​സ​ത്തി​ന​കം​ 250​ ​ചി​ത്ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​കും.​ ​പ്രാ​ദേ​ശി​ക​ ​ക​ലാ​കാ​ര​ന്മാ​രാ​ണ് ​വ​ര​യ്ക്കു​ന്ന​ത്.​ 1.3​ ​കി​ലോ​മീ​റ്റ​ർ​ ​നീ​ള​മു​ള്ള​ ​മ​തി​ലി​നോ​ട് ​ചേ​ർ​ന്നു​ള്ള​ ​ന​ട​പ്പാ​ത​ ​മോ​ടി​ ​പി​ടി​പ്പി​ക്കും.​ ​ഇ​രി​പ്പി​ട​ങ്ങ​ൾ,​ ​തെ​രു​വ് ​വി​ള​ക്കു​ക​ൾ,​ ​ഡ്രെ​യി​നേ​ജ് ​സം​വി​ധാ​നം​ ​എ​ന്നി​വ​യു​ണ്ടാ​കും.​ ​ഇ​തി​ന്റെ​ ​എ​സ്റ്റി​മേ​റ്റ് ​ഒ​രാ​ഴ്ച​യ്ക്ക​കം​ ​ത​യ്യാ​റാ​ക്കാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ബെ​റ്റ​ർ​ ​കൊ​ച്ചി​ ​റെ​സ്‌​പോ​ൺ​സ് ​ഗ്രൂ​പ്പ്,​ ​റീ​ജി​യ​ണ​ൽ​ ​സ്‌​പോ​ർ​ട്‌​സ് ​സെ​ന്റ​ർ,​ ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​ ​സേ​ന​ ​എ​ന്നി​വ​യു​ടെ​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ​പ​ദ്ധ​തി.​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL