SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.26 AM IST

അടച്ചുപൂട്ടൽ സമരത്തിന് പിന്തുണ

peeling

പള്ളുരുത്തി: സമുദ്രോത്പന്ന കയറ്റുമതി മേഖലയിലെ പീലിംഗ് തൊഴിലാളികളുടെ കൂലി വർദ്ധനവ് ആവശ്യപ്പെട്ട് ഷെഡ് ഉടമകൾ ജനുവരി 11 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല അടച്ചുപൂട്ടൽ സമരത്തിന് സീഫുഡ് പീലിംഗ് ആൻഡ് സപ്ലൈസ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളി ക്ഷാമം മൂലം പീലിംഗ് വ്യവസായം പ്രതിസന്ധിയിലാണെന്നും വ്യവസായ സംരക്ഷണത്തിനും തൊഴിലാളികൾക്ക് ന്യായമായ കൂലി ഉറപ്പാക്കാനും കയറ്റുമതിക്കാരും ഷെഡ് ഉടമകളും തയ്യാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് പള്ളുരുത്തി സുബൈർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽസെക്രട്ടറി ടി.കെ. സന്തോഷ്, എം.ഐ. നിസാർ, ജോയി ജോസഫ്, കെ.വി. ഫസലുദ്ധീൻ, ടി.കെ. ദേവരാജൻ, സിയാദ് പള്ളുരുത്തി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL