
കണ്ണൂർ: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വ്യാപകമാവുന്നതായ പരാതിയിൽ കൊട്ടിയൂരിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കർശനമാക്കി. കൊട്ടിയൂർ ഉത്സവ നഗരിയിൽ നടത്തിയ പരിശോധനയിൽ നിരോധിത ഒറ്റ തവണ ഉപയോഗ ക്യാരിബാഗുകൾ ഉപയോഗിച്ച് വില്പന നടത്തുന്ന രണ്ട് താൽക്കാലിക സ്റ്റാളുകൾക്ക് 10000 രൂപ വീതം പിഴ ചുമത്തി. കേളകത്തെ സിറ്റി സ്റ്റാർ സൂപ്പർമാർക്കറ്റിൽ പരിശോധന നടത്തിയ സ്‌ക്വാഡ് 70 കിലോനിരോധിത ക്യാരിബാഗ് ഉൾപ്പെടെ പിടിച്ചെടുത്തു. കടയുടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കേളകം പഞ്ചായത്തിന് സ്‌ക്വാഡ് നിർദ്ദേശം നൽകി. സ്‌ക്വാഡ് എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, പി.എസ് പ്രവീൺ, കൊട്ടിയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ അനിത, ഗിരീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |