SignIn
Kerala Kaumudi Online
Thursday, 11 June 2026 4.40 AM IST

കെ.എസ്.എസ്.പി.എ ശില്പശാല

ksspa

കാസർകോട് :കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടത്തി. സംസ്ഥാന സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.കേശവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ.ദിവാകരൻ, സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ, ചന്ദ്രൻ നാലപ്പാടം, വൈസ് പ്രസിഡന്റ് കുത്തിക്കണ്ണൻ കരിച്ചേരി, പി.ശശിധരൻ,​ജില്ലാ പ്രസിഡന്റ് വി.വി.ജയലക്ഷ്മി, സംസ്ഥാന കൗൺസിലർമാരായ പുരുഷോത്തമൻ കാടകം, കെ.അനിൽകുമാർ, മുൻ കൗൺസിലർമാരായ കെ.പി.ബലരാമൻ നായർ, പിണറായി, മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ.യൂസഫ് എന്നിവർ പ്രസംഗിച്ചു. കെ.എം.വിജയൻ, എം.കെ.ദിവാകരൻ, കെ.പി.ബാലകൃഷ്ണൻ, ചന്ദ്രൻ നാലപ്പാ so, വി.വി.ജയലക്ഷ്മി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സെടുത്തു നിയോജക മണ്ഡലം സെക്രട്ടറി സീതാരാമമല്ല സ്വാഗതവും ടി.കെ.ശ്രീധരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL