
പേരാവൂർ : പേരാവൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്സ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ വിജയോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മനേജർ ഫാ.മാത്യു തെക്കേമുറി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.വി സെബാസ്റ്റ്യൻ, പ്രഥമാദ്ധ്യാപകൻ റോബിൻ ജോസഫ്, പി.ടി.എ പ്രസിഡണ്ട് സിബി കുമ്പുക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ലിസ്സമ്മ ജോസഫ്, പഞ്ചായത്തംഗം ആഷ ബിജു,അദ്ധ്യാപകരായ രാജീവ്.കെ.നായർ, ഡയസ്.പി.ജോൺ എന്നിവർ പ്രസംഗിച്ചു. ഫാ.മാത്യു പാലമറ്റം, റവ.ഡോ.തോമസ് കൊച്ചുകരോട്ട്, ഫിലിപ്പ് മാനിക്കത്താഴെ എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |