SignIn
Kerala Kaumudi Online
Thursday, 11 June 2026 4.40 AM IST

ആർട്ടിസാൻസ് വുമൺസ് ജില്ലാ കൺവെൻഷൻ

artisanse

കാഞ്ഞങ്ങാട്:-സ്ത്രീകളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നു, പെട്രോൾ, ഡീസൽ , പാചകവാതകം എന്നിവയുടെ വിലവർദ്ധനവ് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കേരള ആർട്ടിസാൻസ് വുമൺസ് (സി ഐ ടി യു ) ജില്ലകൺവെൻഷൻ ആവശ്യപ്പെട്ടു. കുന്നുമ്മൽ എൻ.എസ്.എസ് ഹാളിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ദേവീ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ വി.ടി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ട്രഷറർ കെ.കെ.ഹരികുട്ടൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എൻ.പ്രഭാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി.കൃഷ്ണൻ, സി താമ്പായി,കെ.സുനിത, ടി.പി.രജനി എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ സ്വാഗതവും ഏരിയ സെക്രട്ടറി കെ.കെ.പത്മാവതി നന്ദിയും പറഞ്ഞു. ഭാരവാഹികൾ പി.രജനി (കൺ), കെ.സുനിത (ജോ കൺ),വി.പി.ശാന്ത (പ്രസിഡന്റ്), കെ.പത്മാവതി(വൈസ് പ്രസിഡന്റ് ), ടി.പി.രജനി(കൺവീനർ) കെ.സുനിത(ജോയൽ കൺവീനർ),കെ.സത്യഭാമ(ട്രഷറർ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL