SignIn
Kerala Kaumudi Online
Thursday, 11 June 2026 4.40 AM IST

ആശ്രയ പദ്ധതിയിൽ ഒരു കോടി നൽകും

vyapari

കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നിന്നും വിജയിച്ച എം.എൽ.എമാർക്കുള്ള സ്വീകരണവും ജില്ലാ കൗൺസിൽ യോഗവും നാളെ 2.30ന് പാറക്കണ്ടി വ്യാപാര ഭവനിൽ നടക്കും. ആശ്രയ പദ്ധതിയിൽ നിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ആനുകൂല്യ വിതരണവും നടത്തും. പത്ത് ലക്ഷം രൂപ വീതം പത്ത് കുടുംബങ്ങൾക്കാണ് നൽകുന്നത്. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, സീനിയർ വൈസ് പ്രസിഡന്റ് കെ.വി.അബ്ദുൽ ഹമീദ് തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ ജനറൽബോഡി യോഗവും തിരഞ്ഞെടുപ്പും 24ന് രാവിലെ മുതൽ വ്യാപാര ഭവനിൽ നടക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ പി. ബാഷിത്, എം.പി.തിലകൻ, സി.കെ.രാജൻ, കെ.പി.അയ്യൂബ്, എ. സുധാകരൻ, കെ.വി.സലിം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL