SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.26 AM IST

കെ.എം.എ നഗരസഭ ഓഫീസ് മാർച്ച്

kma
കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ച്.

കാഞ്ഞങ്ങാട്: പാർക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുക, ഓവുചാൽ വഴി അഴുക്ക് വെള്ളം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് വരാത്ത വിധം ഒഴുക്കിവിടുക, പ്ലാസ്റ്റിക് സഞ്ചിയുടെ പേരിൽ ചില്ലറ വ്യാപാരികളെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കുക, വർദ്ധിച്ചു വരുന്ന ഓട്ടോ സ്റ്റാൻഡുകൾ നിയന്ത്രിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ കാഞ്ഞങ്ങാട് നഗരസഭ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേൻ പ്രസിഡന്റ് സി.കെ ആസിഫ് അദ്ധ്യക്ഷനായി. ഹംസ പാലക്കി, സജി, പി.എം ഫാറൂഖ്. ഹമീദ് കുളങ്കിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി. മഹേഷ് സ്വാഗതവും പി.വി അനിൽ നന്ദിയും പറഞ്ഞു, വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടായിരുന്നു വ്യാപാരികൾ സമരത്തിനെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VYAPARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL