SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.27 AM IST

വായനാപക്ഷാചരണം സമാപിച്ചു

vayana
വായന പക്ഷാചരണ സമാപന സമ്മേളനവും ഐ.വി ദാസ് അനുസ്മരണ സമ്മേളനവും ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. മധു ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സംസ്ഥാനതല വായന പക്ഷാചരണ സമാപന സമ്മേളനവും ഐ.വി ദാസ് അനുസ്മരണ സമ്മേളനവും മേലാങ്കോട്ട് ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. മധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് അദ്ധ്യക്ഷനായി. സംഗീത നാടക അക്കാഡമി മുൻ സെക്രട്ടറി കരിവെള്ളൂർ മുരളി, ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. പി. അപ്പുക്കുട്ടൻ, പി. ദിലീപ്കുമാർ, കെ. ലളിത, പി. ദാമോദരൻ, പി. വേണുഗോപാലൻ, ഇ.ആർ വിജയകുമാർ, ഡി. കമലാക്ഷ, സുനിൽ പട്ടേന, പി.വി ദിനേശൻ എന്നിവർ സംസാരിച്ചു. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ പി.കെ പനയാൽ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL