SignIn
Kerala Kaumudi Online
Thursday, 28 May 2026 4.38 AM IST

മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം സ്വാ​ഗ​താർ​ഹം

labour

കൊ​ല്ലം: കേ​ന്ദ്ര സർ​ക്കാർ കൊ​ണ്ടു​വ​ന്ന പു​തി​യ ലേ​ബർ കോ​ഡു​കൾ സം​സ്ഥാ​ന​ത്ത് ന​ട​പ്പാക്കു​ന്ന​തി​ന് മുമ്പ് ട്രേ​ഡ് യൂ​ണി​യൻ നേ​താ​ക്ക​ളു​മാ​യി ചർ​ച്ച ന​ട​ത്തു​മെ​ന്ന മ​ന്ത്രി ബി​ന്ദു കൃ​ഷ്​ണ​യു​ടെ പ്ര​ഖ്യാ​പ​നം സ്വാ​ഗ​താർ​ഹ​മാ​ണെ​ന്ന് ടി.​യു​.സി.​സി സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് കു​രീ​പ്പു​ഴ പറഞ്ഞു. കേ​ര​ള​ത്തി​ന്റെ വി​പ്ല​വ​ക​ര​മാ​യ തൊ​ഴിൽ പാ​ര​മ്പ​ര്യ​ത്തെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാൻ നീ​ക്കം അ​നി​വാ​ര്യ​മാ​ണ്. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​​ള്ള ചർ​ച്ച​കൾ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പാ​ക്കാൻ സ​ഹാ​യി​ക്കും. നീ​ക്ക​ത്തി​ന് ടി.​യു​.സി.​സിയുടെ പൂർണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും അ​ജി​ത്ത് കു​രീ​പ്പു​ഴ കൂ​ട്ടി​ച്ചേർ​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL