
കൊല്ലം: കൊല്ലം-ചെങ്കോട്ട-മധുര-പളനി-തിരുപ്പൂർ വഴി ഈറോഡിലേയ്ക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും കത്ത് നൽകി. കൊല്ലം-ചെങ്കോട്ട പാതയുടെ ഗേജ്ജ് മാറ്റത്തിനും വൈദ്യുതീകരണത്തിനുമായി വൻതുക ചെലവിട്ടെങ്കിലും നാളിതുവരെ പാത പൂർണമായും വിനിയോഗിച്ചിട്ടില്ല. ഗേജ് മാറ്റത്തിന് മുമ്പുണ്ടായിരുന്ന പല സർവീസുകളും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. റെയിൽവേയ്ക്കും യാത്രക്കാർക്കും ഒരുപോലെ ഗുണകരമായ സർവീസ് ഉടൻ ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
