SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

റെയിൽവേ സ്റ്റേഷനിൽ: രാത്രികാല കൗണ്ടർ വെട്ടിച്ചുരുക്കി

avtm

കൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയിൽവേ സ്റ്റേഷനിൽ രാത്രികാല ടിക്കറ്റ് കൗണ്ടർ ഒന്നായി വെട്ടിച്ചുരുക്കി. അഞ്ച് എ.ടി.വി.എം യന്ത്രങ്ങളുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഫെസിലിറ്റേറ്റേഴ്സ് ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ രാത്രിയിൽ ട്രെയിനെത്തുന്ന സമയങ്ങളിൽ ആകെയുള്ള ടിക്കറ്റ് കൗണ്ടറിന് മുന്നിൽ യാത്രക്കാരുടെ തിക്കും തിരക്കുമാണ്.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ രണ്ട് ടിക്കറ്റ് കൗണ്ടറും ഒരു റിസർവേഷൻ കൗണ്ടറും പകൽ സമയത്തും രാത്രിയിൽ രണ്ട് ടിക്കറ്റ് കൗണ്ടറും നേരത്തേയുണ്ടായിരുന്നു. അതിൽ പകൽ സമയത്തെ ഒരു റിസർവേഷൻ കൗണ്ടർ ആറുമാസം മുമ്പ് നിറുത്തലാക്കി. മൂന്ന് മാസം മുമ്പ് പകൽ സമയത്തുള്ള ഒരു ടിക്കറ്റ് കൗണ്ടറും നിറുത്തി. അതിന് പിന്നാലെയാണ് കാര്യമായ ടിക്കറ്റ് വില്പനയില്ലെന്ന പേരിൽ രാത്രികാലത്തെ ഒരു ടിക്കറ്റ് കൗണ്ടർ കൂടി കഴിഞ്ഞയാഴ്ച നിറുത്തിയത്.

രാത്രിയിൽ ശരാശരി 300 മുതൽ 400 വരെ ടിക്കറ്റ് മാത്രമാണ് വിൽക്കുന്നത്. പക്ഷെ ട്രെയിനെത്തുന്ന സമയങ്ങളിൽ കൂട്ടത്തോടെ യാത്രക്കാരെത്തും. ഈ സമയങ്ങളിൽ ചിലപ്പോൾ ടിക്കറ്റ് വെൻഡിംഗ് യന്ത്രത്തിൽ ടിക്കറ്റ് കുടുങ്ങുന്നത് പതിവാണ്. ഇതോടെ ക്യൂവിൽ നിൽക്കുന്നവർക്ക് പോലും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. കൗണ്ടറിൽ ജോലി ചെയ്യുന്ന ജീവനക്കാരന് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്.

എ.ടി.വി.എം ഫെസിലിറ്റേറ്റേഴ്സ് ഇല്ല

 ഫെസിലിറ്റേറ്റേഴ്സ് ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ എ.ടി.വി.എമ്മുകൾ നോക്കുകുത്തി

 കാർഡ് ടോപ്പ്അപ്പ് ചെയ്യാനാകുന്നില്ല

 പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യം ഇല്ലാത്തതിനാൽ ഫെസിലിറ്റേറ്റേഴ്സ് എത്തുന്നില്ല

 ഇതോടെ രാത്രികാല ടിക്കറ്റ് കൗണ്ടർ ഒന്നായി ചുരുങ്ങി

റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽ രാത്രികാല എ.ടി.വി.എം ഫെസിലിറ്റേറ്റർമാരെ നിയമിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.

യാത്രക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL