SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

പ്രതിഭാ സംഗമം

tro

ച​വ​റ: എ​സ്.എ​സ്.എൽ.സി, പ്ല​സ്​ടു ​പ​രീ​ക്ഷ​ക​ളിൽ എ​ല്ലാ വി​ഷ​യ​ങ്ങൾ​ക്കും എ​പ്ല​സ് നേ​ടിയ വി​ദ്യാർ​ത്ഥി​ക​ളെയും സി.ബി.എ​സ്.ഇ, ഐ.സി.എ​സ്.സി പ​രീ​ക്ഷ​ക​ളിൽ 90%ന് മു​ക​ളിൽ മാർ​ക്ക് വാ​ങ്ങി​യ വി​ദ്യാർ​ത്ഥി​ക​ളെ​യും വി​ജ​യൻ​പി​ള്ള ഫൗ​ണ്ടേ​ഷൻ അ​നു​മോ​ദി​ക്കു​ന്നു. ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്ഥി​ര​താ​മ​സ​ക്കാർ​ക്കാ​ണ് അർ​ഹ​ത. വെ​ള്ള​പേ​പ്പ​റിലുള്ള അ​പേ​ക്ഷ, മാർ​ക്ക് ലി​സ്റ്റിന്റെ കോ​പ്പി, ഫോ​ട്ടോ എ​ന്നി​വ ഉ​ള്ള​ട​ക്കം ചെ​യ്​ത് വി​ജ​യൻ​പി​ള്ള ഫൗ​ണ്ടേ​ഷൻ, എം.​എ​സ്.​എൻ.​ഐ.​എം.​ടി, മു​കു​ന്ദ​പു​രം പി.ഒ, ച​വ​റ എ​ന്ന വി​ലാ​സ​ത്തി​ലോ vijayanpillaifoundation@gmail.com എ​ന്ന ഇ​-മെ​യി​ലി​ലോ ജൂൺ 15 ന് മു​മ്പ് അയക്കണമെന്ന് ഫൗ​ണ്ടേ​ഷൻ ചെ​യർ​മാൻ ഡോ. സു​ജി​ത്ത് വി​ജ​യൻ​പിള്ള അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL