SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.55 AM IST

ജില്ലയിലെ പുസ്തക വിതരണം പൂർത്തിയാകുന്നു

kobsarasammkr

കോട്ടയം: സ്‌കൂൾ തുറക്കാൻ ഇനി രണ്ടാഴ്ച്ച ബാക്കി നിൽക്കെ ജില്ലയിലെ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം അവസാനഘട്ടത്തിൽ. 910 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം 87 ശതമാനം പൂർത്തിയായി. നിലവിൽ 13 ശതമാനം പുസ്തകങ്ങളുടെ വിതരണം മാത്രമാണ് അവശേഷിക്കുന്നത്.

കേരളാ ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ (കെ.ബി.പി.എസ്) നേതൃത്വത്തിൽ ജനുവരി ഏഴ് മുതലാണ് പുസ്തകങ്ങൾ പുതുപ്പള്ളി സെന്റ് ജോർജ് ഗേൾസ് ഹൈസ്‌കൂളിലെ ബുക്ക് ഹബിൽ എത്തിച്ച് തുടങ്ങിയത്. ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷത്തിലധികം പുസ്തകങ്ങൾ ബുക്ക് ഹബിൽ എത്തിച്ചിരുന്നു. ജില്ലയിൽ 251 സ്‌കൂൾ സൊസൈറ്റികൾ വഴിയാണ് വിവിധ സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.

സൊസൈറ്റി കണക്ക്:
കോട്ടയം ഈസ്റ്റ് ഉപജില്ല 17, കൊഴുവനാൽ 9, കാഞ്ഞിരപ്പള്ളി 27, കറുകച്ചാൽ 18, പാമ്പാടി 18, കോട്ടയം വെസ്റ്റ് 23, വൈക്കം 27, ചങ്ങനാശേരി 29, രാമപുരം 16, പാലാ 12, ഈരാറ്റുപേട്ട 17, കുറവിലങ്ങാട് 23, ഏറ്റുമാനൂർ 15 എന്നിങ്ങനെയാണ് ഉപജില്ലകളിലെ സൊസൈറ്റികളുടെ കണക്ക്.

ആദ്യവോളിയത്തിൽ
ആകെ 13,64,333 ഒന്നാംവോളിയം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. 9,06,533 പുസ്തകങ്ങൾ ജില്ലയ്ക്ക് ലഭിച്ചു. ഇതിൽ 7,97,741 പാഠപുസ്തകങ്ങളും വിതരണം ചെയ്തിട്ടുണ്ട്. 7,72,099 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും 25,642 അൺഎയ്ഡഡ് സ്‌കൂളുകളിലും പുസ്തകങ്ങൾ വിതരണം ചെയ്തു. രണ്ടാംവോളിയം പാഠപുസ്തകങ്ങൾ സ്‌കൂൾ തുറന്നതിന് ശേഷമാകും വിതരണംചെയ്യുക. മുൻവർഷങ്ങളിലും സ്‌കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് എല്ലാവർക്കും പുസ്തകം എത്തിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL