SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.14 AM IST

വൈദ്യുതിലൈൻ പൊട്ടി വീണു

mdcl-clg

കോട്ടയം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് സമീപം വൈദ്യുതി ലൈൻ പൊട്ടി വീണു. കാൽനടയാത്രക്കാർ അത്ഭുതകരമായി ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. അപകടത്തെ തുടർന്ന് സ്റ്റാൻഡിലേക്ക് ബസ് കയറ്റുന്നതിന് ഒരു മണിക്കൂർ തടസം നേരിട്ടു. യാത്രക്കാർ ബസ് സ്റ്റാൻഡിൽ ഇറങ്ങി റോഡിലൂടെ കാൽനടയായി പോകുമ്പോഴാണ് ലൈൻ പൊട്ടിവീണത്. കാൽനടയാത്രക്കാരുടെ മേൽ ലൈൻ കമ്പി വീഴാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പിന്നീട് കെ.എസ്.ഇ.ബി ജീവനക്കാരെത്തി തകരാർ പരിഹരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL