
തൃക്കൊടിത്താനം: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ വേനലവധിക്കാല ക്യാമ്പിന് തുടക്കമായി. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോട്ടി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ആശ ഗോപി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് അമ്പിളി സിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സബീന നിസാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ സുനിൽകുമാർ, ഉഷ രവീന്ദ്രൻ, പി.ജി പ്രകാശ്, സൗമ്യ രാജേഷ്, ബീന ഹരിഹരൻ, സി.ഡി.എസ് വൈ. ചെയർപേഴ്‌സൺ അനിത ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
