SignIn
Kerala Kaumudi Online
Thursday, 28 May 2026 4.39 AM IST

പ്രതിഷേധ ധർണ സംഘടിപ്പിച്ചു

stu

ചങ്ങനാശേരി : ഇന്ധന വിലവർദ്ധനവിനെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഗാന്ധി സ്‌ക്വയറിൽ എസ്.ടി.യു ജില്ലാ പ്രസിഡന്റ് ഹലീൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. അനിയന്ത്രിതമായ ഇന്ധനവില വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്നും, കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് എം. ബി അമീൻഷാ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.സി ഖാൻ, ട്രഷറർ താഹ നാകുന്നം, അസീസ് പത്താഴപടി, ഷാജി കാട്ടിക്കുന്ന്, കെ.പി മുഹമ്മദ് കുട്ടി, പി.എസ് സുലൈമാൻ, കെ.എം സുൽഫിക്കർ, പി.ടി സലിം, ലത്തിഫ് ഓവേലി, ഷാജി മാടത്താനി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL