കോട്ടയം: മോഡി - വി.ഡി - ഇ.ഡി കൂട്ടുകെട്ടുണ്ടെന്നുള്ളതിന്റെ തെളിവാണ് പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ തിരികെ എത്തും മുമ്പ് കേരളത്തിൽ ഇ.ഡി അന്വേഷണം ആരംഭിച്ചതെന്ന് സി.പി.എം സെക്രട്ടറിയേറ്റ് അംഗം വി.എൻ.വാസവൻ .
ഒരു എഫ്.ഐ.ആറോ,തെളിവോ ഇല്ലാത്ത കേസിൽ നടക്കുന്ന ഈ നീക്കത്തിന് പിന്നിൽ ഗൂഢാലോചനയും പകപോക്കൽ രാഷ്ട്രീയവും ആണ്. ഇത്തരം നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വേട്ടയാടി സി.പി.എമ്മിനെ തകർക്കാമെന്ന് ആരും കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
